മലപ്പുറം: മഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും കാമറ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍. സംഭവത്തെ തുടര്‍ന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാലി മേലാക്കാം, ജില്ലാ സെക്രട്ടറി പ്രവീണ്‍ പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കൃഷ്ണ പ്രിയ എന്ന മാധ്യമ പ്രവര്‍ത്തകക്ക് നേരെയാണ് ബസ് ജീവന്‍ക്കാരായ അക്രമികള്‍ കയ്യേറ്റം നടത്തിയത്. ബസ് ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി അവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ വാര്‍ത്ത ആക്കാന്‍ ചെന്നതായിരുന്നു കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ അംഗമായ വനിതാ റിപ്പോര്‍ട്ടറും കാമറാമാനും. ഇതിനിടയിലേയ്ക്ക് കയറി വന്ന ബസ് ജീവനക്കരായ ചില ഗുണ്ടകള്‍ ആണ് റിപ്പോര്‍ട്ടര്‍ കൃഷ്ണപ്രിയയേയും കാമറാ മാനേയും പിടിച്ച് തള്ളി പരിക്കേല്‍പ്പിച്ചതും കാമറ നശിപ്പിച്ചതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതും.
സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടന്നു. കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സലിമേലക്കം നേതൃത്വം നല്‍കി. സംഭവത്തില്‍ അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍, ജില്ലാ സെക്രട്ടറി പ്രവീണ്‍ പരപ്പനങ്ങാടി, സ്‌റ്റേറ്റ് കമ്മറ്റി മെമ്പര്‍ എ. ആര്‍. കാരങ്ങാടന്‍, അസ്സോസിയേഷന്‍ അരീക്കോട് മേഖലാ ഭാരവാഹികളായ മുഹമ്മദ് അരീക്കോട്, മധു അരീക്കോട് എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
