ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഒരു മരണം

Update: 2022-09-12 13:10 GMT

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടതല്‍ തുടരുന്നു. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഹെഫ് ഷിര്‍മല്‍ പ്രദേശത്താണ് പോലിസും സായുധരും മുഖാമുഖം ഏറ്റുമുട്ടിയത്.

സായുധ നടപടികള്‍ക്കിടയില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു.

കശ്മീര്‍ സോണല്‍ പോലിസാണ് വിവരങ്ങള്‍ പങ്കുവച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ.