ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു; നാലുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആസാദ് മാര്‍ക്കറ്റില്‍ നിര്‍മാണത്തിലിരുന്ന നാല് നില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇനിയും ആറുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടെ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ രൂപകല്‍പ്പന ഭാരം താങ്ങുന്ന രീതിയില്‍ അല്ലാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡല്‍ഹി ഡിസിപി പറഞ്ഞു.