ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് റോഹ്തക്കിലേക്ക് കല്‍ക്കരിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഹരിയാന ഞായറാഴ്ച ഉച്ചയോടെ റോഹ്തക്കിലെ ഖരാവാദ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ട്രെയിനിന്റെ എട്ടോളം കോച്ചുകളാണ് തെന്നിമാറിയത്. ഇതെത്തുടര്‍ന്ന് ഡല്‍ഹി- റോഹ്തക് റെയില്‍വേ ട്രാക്ക് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#WATCH | 8 bogies of a goods train derailed on the Delhi Rohtak railway line near Kharawar railway station of Haryana, railway track blocked pic.twitter.com/s2xCx4H6ei
— ANI (@ANI) August 7, 2022
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം റെയില്‍വേ അധികൃതര്‍ അന്വേഷിക്കുമെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റോഹ്തക് പോലിസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ പറഞ്ഞു. റെയില്‍വേ എന്‍ജിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. സംഭവം നടന്ന റെയില്‍വേ ട്രാക്കിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
