മാള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വായനാദിനാചരണം നടത്തി

Update: 2022-06-19 14:47 GMT

മാളഃ മാള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വായനാദിനാചരണം കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ എഴുത്തച്ഛന്‍ വായനയുടെ പ്രസക്തിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കുരുവിലശേരി ഗ്രാമീണ വായനശാലയിലെ ലൈബ്രറേറിയന്‍ ബിന്ദു ജീവാനന്ദനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുല്‍നാഥ്, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍, താലൂക്ക് ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റ് ഐ ബാലഗോപാലന്‍, സിനിമസീരിയല്‍ നടന്‍ അനൂപ്, പ്രസ് ക്ലബ്ബ് സെക്രട്ടറി ഇ പി രാജീവ്, പി എം ഷാഹുല്‍ ഹമീദ് സ്മാരക ഗ്രന്‍ന്ഥശാല സെക്രട്ടറി അജയ് ഇളയത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ഗ്രന്‍ഥശാലയിലേക്ക് വിവിധ വ്യക്തിത്വങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങളും പി കെ എം അഷ്‌റഫ് തയ്യാറാക്കിയ പി എന്‍ പണിക്കരെ കുറിച്ചുള്ള പത്രികയും ഏറ്റുവാങ്ങി. എ ജി മുരളീധരന്‍, ഇ സി ഫ്രാന്‍സിസ്, തോമസ് കവലക്കാട്ട്, പി കെ അബ്ബാസ്, ലിജോ പയ്യപ്പിള്ളി, ലിന്റിഷ് ആന്റോ, സി ജെ സിജു, സലിം എരവത്തൂര്‍, കെ എം ബാവ, രമേശ് എളേടത്ത്, കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.