പ്രവേശനോല്‍സവത്തില്‍ കുട്ടികള്‍ക്ക് കുട സമ്മാനമായി നല്‍കി

Update: 2022-06-01 12:21 GMT

അരീക്കോട്: സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട സമ്മാനമായി നല്‍കിപ്രവേശനോല്‍സവം ആഘോഷത്തില്‍അരീക്കോട് താഴത്തങ്ങാടിയി ലെ യുവധാര ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ മാതൃകയായി.

ജിഎം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കുട നല്‍കിയത് . കുട വിതരണോത്ഘാടനം ക്ലബ് സെക്രട്ടറി എം ടി റിഷാബുദ്ധീന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് മിസ്ഹബ് തൊട്ടോളി അധ്യക്ഷതവഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍, പി പി ജാഫര്‍, വൈപി റഹ്മത്തുള്ള, പ്രധാനധ്യാപിക രമണി, പി ടി എ പ്രസിഡന്റ് റാസിഖ് എന്‍ കെ നേതൃത്വം നല്‍കി.എം ടി എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.