കുറ്റിപ്പുറം പാലത്തിനടുത്ത് കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ ഒഴുക്കില്‍പ്പെട്ടു
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ ഒഴുക്കില്‍പ്പെട്ടു. പള്ളിയാലില്‍ ബാപ്പുട്ടിയുടെ മകന്‍ നിയാസിനാണ് അപകടംപറ്റിയത്. നാല് പേര്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു.