നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി

നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമാകുമെന്ന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് പിസി ജോര്‍ജ്ജ് നടത്തിയ നിന്ദ്യമായ പരാമര്‍ശത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കിയ മറപടി.

Update: 2022-05-03 15:11 GMT

ഷാര്‍ജ: നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമാകുമെന്ന് ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് പിസി ജോര്‍ജ്ജ് നടത്തിയ നിന്ദ്യമായ പരാമര്‍ശത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കിയ മറപടി. ഷാര്‍ജ ബുത്തീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിസി ജോര്‍ജ്ജ് എം.എ യൂസുഫലിക്കും മുസ്ലിംങ്ങള്‍ക്കുമെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കുമെതിരെ വാര്‍ത്താ സമ്മേളത്തില്‍ ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന യൂസുഫലി ചടങ്ങിന്റെ അവസാനത്തിലാണ് ശ്രീബദ്ധന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിയത്. പിസി ജോര്‍ജ്ജ് പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ യൂസുഫലി വിമാര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ ശുഭ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടൊന്ന കയറി ഇടപെടാനുള്ള സാഹചര്യമല്ല യെമനില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഷെയറുകള്‍ വിപണിയിലെത്തിക്കുമെന്നും ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ മുനഗണന നല്‍കുമെന്നും അേേദ്ദഹം പറഞ്ഞു.

Similar News