മലയാള സിനിമ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍

നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു

Update: 2022-04-30 09:53 GMT

ദുബയ്: നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ കാണാനായി മമ്മുട്ടി രഞ്ചി പണിക്കര്‍ രമേശ് പിഷാരടി അടക്കമുള്ളവരോടൊപ്പം നിരവധി പേരാണ് ബുര്‍ജ് ഖലീഫ പരിസരത്ത് തടിച്ച് കൂടിയിരുന്നത്. മലയാളി പ്രേക്ഷകരെ ശരിക്കും ആവേശം കൊള്ളിക്കുന്ന സിനിമയായിരിക്കും സിബിഐ 5 എന്ന് ദുബയ് മാള്‍ റീല്‍സ് സിനിമയില്‍ വെച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മുട്ടി പറഞ്ഞു. ആരോഗ്യപരമായ പരിമിതികള്‍ മറി കടന്ന് ജഗതി ശ്രീകുമാര്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഇന്ത്യക്ക് പുറത്ത് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ 160 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ സമദ്, ആര്‍ജെ സൂരജ് എന്നിവരും സംബന്ധിച്ചു.

Similar News