അജ്മാന്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഘടിപ്പിച്ചു

Update: 2022-04-24 05:08 GMT

അജ്മാന്‍: കേരള പ്രവാസി ഫോറം അജ്മാനില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. അജ്മാന്‍ ഗോള്‍ഡന്‍ ഡിലൈറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാഹ്, റാക്കോ ഗ്രൂപ്പ് എംഡി റിയാദ്, തലാല്‍ ഗ്രൂപ്പ് എംഡി മഹ്മൂദ്, ശറഫുദ്ദീന്‍ ഫാദില്‍ ട്രേഡിംഗ്, അബ്ദുല്‍ സത്താര്‍ മീഡിയ ജനറല്‍ ട്രേഡിംഗ് മുജീബ് റഹ്മാന്‍ ഷാര്‍ജ കേരള പ്രവാസി ഫോറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ തോട്ടാപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഫറുള്ള ഖാസിമി റമദാന്‍ സന്ദേശം നടത്തി. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരടക്കം ഇഫ്താറില്‍ നിരവധി പേര്‍ പങ്കെടുത്തു. റമീസ് മാഹി സ്വാഗതവും സജീര്‍ കട്ടയില്‍ നന്ദിയും പറഞ്ഞു.