തല വെട്ടി സ്‌കോര്‍ എണ്ണല്‍ മുസ്ലിം സംസ്‌കാരമല്ല മുനവ്വറലി ശിഹാബ് തങ്ങള്‍

മറ്റു സമുദായക്കാരുടെ തല വെട്ടി സ്‌കോര്‍ ബോര്‍ഡിലെ എണ്ണം കണക്കാക്കുന്നത് മുസ്ലിം സംസ്‌കാരമല്ല, ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപെട്ട ഉത്തമ സമുദായമാണ് മുസ്ലിം സമൂഹം എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Update: 2022-04-21 11:43 GMT

ദുബയ്: മറ്റു സമുദായക്കാരുടെ തല വെട്ടി സ്‌കോര്‍ ബോര്‍ഡിലെ എണ്ണം കണക്കാക്കുന്നത് മുസ്ലിം സംസ്‌കാരമല്ല, ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപെട്ട ഉത്തമ സമുദായമാണ് മുസ്ലിം സമൂഹം എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബയിലെ മുസലിം സംഘടനകളുടെ കൂട്ടായ്മയായ എയിം ദേര ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍. ഉത്തമ സമുദായമാകേണ്ട മുസ്ലിംകള്‍ ഇരകളും തീവ്രവാദികളും ആയി മാറി. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും കൊന്നപ്പോള്‍ വൈകാരികമായി പ്രതികരിക്കാതെ സംയമനം പാലിച്ചത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. തിന്‍മയില്‍ നിന്നും വിട്ടു നില്‍ക്കലാണ് ഇസ്ലാമിന്റെ മാതൃക എന്നും തങ്ങള്‍ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു മുബാറക്, ജാഫര്‍ സാദിഖ്, കെ പി അബ്ദുല്‍ സലാം, യഹ്‌യ സഖാഫി, ലൈജു കാരോത് കുഴി, എം സി ജലീല്‍, കെവി ഷംസുദ്ദീന്‍, അശ്‌റഫ് താച്ചറര്‍, ജമാലുദ്ദീന്‍, ഷംസുദ്ദീന്‍ ഹൈദര്‍, എന്നിവര്‍ സംസാരിച്ചു. കരീം വെങ്കിടങ്ങ് അധ്യക്ഷത വഹിച്ചു, ഡോ. അഹ്മദ് സ്വാഗതം പറഞ്ഞു. അബ്ദുല്‍ വാഹിദ് പ്രോഗാം നിയന്ത്രിക്കുകയും താഹിര്‍ അലി നന്ദിയും പറഞ്ഞു. മുസവിര്‍ ജൈഹൂന്‍, യഹ്‌യ സഖാഫി, അഡ്വ. മുഹമ്മദ് അസ്‌ലം എന്നിവര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

Similar News