ദുബയ് വിമാനത്താവളം ഭാഗികമായി അടക്കുന്നു സര്‍വ്വീസുകള്‍ ജബല്‍ അലിയിലേക്കും ഷാര്‍ജയിലേക്കും

അറ്റകുറ്റ പണികള്‍ക്കായി ദുബയ് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടക്കുന്നതിനാല്‍ 40 ശതമാനം സര്‍വ്വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റും. അടുത്ത മാസം 9 മുതല്‍ 45 ദിവസത്തേക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുക.

Update: 2022-04-09 13:18 GMT

ദുബയ്: അറ്റകുറ്റ പണികള്‍ക്കായി ദുബയ് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടക്കുന്നതിനാല്‍ 40 ശതമാനം സര്‍വ്വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റും. അടുത്ത മാസം 9 മുതല്‍ 45 ദിവസത്തേക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുക. ഇന്‍ഡിഗോയുടെ 15 സര്‍വ്വീസുകളില്‍ 8 സര്‍വ്വീസുകള്‍ പഴയ വിമാനത്തില്‍ നിന്നും 7 സര്‍വ്വീസുകള്‍ ജബല്‍ അലിയിലുള്ള ദുബയ് വേള്‍ഡ് സെന്ററല്‍ എയര്‍പോര്‍ട്ടില്‍ നിന്നുമായിരിക്കും. എയര്‍ ഇന്ത്യ ഭാഗികമായി ഷാര്‍ജയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നും സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ പിപി സിംങ് പറഞ്ഞു. അതേ സമയം തങ്ങളുടെ സര്‍വ്വീസ് പഴയ ടെര്‍മിനലില്‍ നിന്ന് തന്നെ ആയിരിക്കുമെന്ന് വിസ്്താര അധികൃതര്‍ പറഞ്ഞു. സ്‌പൈസ് ജെറ്റ് അധികൃതര്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് അറിയിച്ചത്. എമിറേറ്റ്‌സ് ഇപ്പോഴുള്ള ടെര്‍മിനലില്‍ തന്നെയായിരിക്കും. എമിറേറ്റ്‌സിന്റെ കീഴിലുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബയ് ജബല്‍ അലി വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും സര്‍വ്വീസുകളുടെ പൂര്‍ണ്ണമായ വിവരം ഉടനെ തന്നെ അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദുബയില്‍ നിന്നും കണ്ണൂരിലേക്ക് മാത്രം സര്‍വ്വീസ് നടത്തുന്ന ഗോ എയര്‍ സര്‍വ്വീസിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല. ദുബയ് വിമാനത്താവളത്തില്‍ നിന്നും ജബല്‍ അലിയിലേക്ക് സൗജന്യ ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News