അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക അച്ചടി ഉടൻ പൂർത്തിയാക്കും: മന്ത്രി
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്നു മുതൽ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയ്യാറെടുത്തു വരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
നിലവിലെ കൊവിഡ് സാഹചര്യങ്ങളിലും വളരെ മുൻകൂട്ടി തന്നെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുവാനുള്ള സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.