'നഷ്ടമായത് തീരദേശ ജനതയുടെ അത്താണി'; ഇസ്വ്‌ലാഹുല്‍ ഉലൂം ഹൈദര്‍ അലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു
താനൂര്‍: ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജിങ് കമ്മിറ്റിക്കു കീഴില്‍ സ്ഥാപനത്തിന്റെ പ്രസിഡന്റും താനൂര്‍ ഖാദിയുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അനുസമരണവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ തീരദേശ ജനതയുടെ അത്താണിയായിരുന്നു തങ്ങളെന്നും പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതികളില്‍ തങ്ങള്‍ ജാഗ്രത പുലര്‍ത്തിയെന്നും അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമം കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പല്‍ സി എം അബ്ദുസ്സമദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാജി യു മുഹമ്മദ് ശാഫി അനുസ്മരണ പ്രഭാഷണം നടത്തി. കെ എന്‍ മുത്തുക്കോയ തങ്ങള്‍, എം പി അഷ്‌റഫ്, ഒ പി അലി മാസ്റ്റര്‍, ഹംസക്കോയ, അഡ്വ. സെയ്തലവി, കെ പി മുഹമ്മദ് ഇസ്മാഈല്‍, ആറ്റക്കോയ തങ്ങള്‍ താനാളൂര്‍, അന്‍വര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഹാജി അട്ടത്തോട്, കുഞ്ഞാവുട്ടി ഹാജി, ടി കെ മുഹമ്മദ് കുട്ടി, ഖാലിദ് കുട്ടി, അബ്ദുറശീദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറശീദ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ സ്വാഗതവും ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി നന്ദിയും പറഞ്ഞു.