ഇസിഎച്ച് ട്രേഡ് മാര്‍ക്ക് എമിറേറ്റ്‌സ് കമ്പനീസ് ഹൗസിന്

യുഎഇയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ന്റെ ട്രേഡ് മാര്‍ക്ക് യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അല്‍ തവാര്‍ സെന്ററിലെ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Update: 2022-03-06 20:05 GMT

ദുബയ്: യുഎഇയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ന്റെ ട്രേഡ് മാര്‍ക്ക് യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം അല്‍ തവാര്‍ സെന്ററിലെ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു യയുഎഇ ബിസിനസ് സെറ്റപ്പ് സേവന രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി പ്രാഗത്ഭ്യം തെളിയിച്ച ശ്രീ തമീം അബൂബക്കറിന്റെ നേതൃത്വത്തില്‍ ഉള്ള മാനേജ്‌മെന്റ് ആണ് അല്‍ തവാര്‍ സെന്ററിലെ 4 എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സ്ഥാപനങ്ങള്‍ നടത്തി വരുന്നത്. ഈയിടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവ് അറിയിപ്പ് ലഭിച്ചത്. ഈ തീരുമാനത്തോടെ ഇസിഎച്ച് ന്റെ പേരില്‍ നടത്തി വരുന്ന അല്‍ തവാര്‍ സെന്ററിലേതൊഴികെ ഉള്ള സ്ഥാപനങ്ങള്‍ നിയമ വിധേയം അല്ലാതാവുകയാണ്. മേല്‍പറഞ്ഞ നാല് സ്ഥാപനങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ബ്രാഞ്ച്, ഫ്രാഞ്ചൈസി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ആയതിനാല്‍ തല്‍ സ്ഥാപനങ്ങളുമായി ഇടപാട് നടത്തുമ്പോള്‍ ജാഗരൂകരായിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഇസിഎച് മാനേജിംഗ് ഡയറക്ടര്‍ തമീം അബൂബക്കര്‍, ജനറല്‍ മാനേജര്‍ ബിജു റെഹ്മാന്‍, എമിരേറ്റ്‌സ് ക്ലാസ്സിക് സിഇഒ സാദിക് അലി, പാര്‍ട്ണര്‍ മൊയ്ദീന്‍ കുറുമത്ത, തമീം ലൈവ് ചാനല്‍ പാര്‍ട്ണര്‍ ഫൈസല്‍, പിആര്‍ഒ അസോസിഷന്‍ പ്രസിഡണ്ട് സലീം ഇട്ടുമ്മല്‍, ലീഗല്‍ അഡൈ്വസര്‍ അലി, എമിരേറ്റ്‌സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാന്‍, എമിരേറ്റ്‌സ് പ്രൊഫഷണല്‍ ബിസിനസ് സെന്റര്‍ മാനേജര്‍ അബ്ദുള്ള കോയ പായിസ് എന്നിവര്‍ സംബന്ധിച്ചു.

Similar News