മാറുന്ന സാഹചര്യത്തിനനുസരിച്ചുള്ള ആരോഗ്യ വിദഗ്ദ്ധരെയാണ് ആവശ്യം. പ്രൊ. ഹൊസ്സാം ഹംദി

Update: 2022-03-03 15:06 GMT

ദുബയ്: മുന്‍കാലങ്ങള്‍ക്ക് വിഭിന്നമായി മാറുന്ന ആരോഗ്യ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ആേേരാഗ്യ വിദഗ്ദ്ധരെയാണ് സമൂഹത്തിന് ആവശ്യമുള്ളതെന്ന് ഗള്‍ഫ് മെഡിക്കല്‍ കോളേജ് ചാന്‍സലര്‍ പ്രൊ. ഹോസ്സാം ഹംദി പറഞ്ഞു. അത്തരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന പ്രവൃത്തിയാണ് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുമായി സഹകരിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 37 രാജ്യങ്ങളില്‍ നിന്നുള്ള 3000 ത്തോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബയ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അവാദ് സെഗായര്‍ അല്‍ കെത്ബി ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ വിവിധ ആരോഗ്യ വിഷയങ്ങളെ കുറിച്ച് 30 തോളം പേര്‍ സംസാരിച്ചു.