മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത: തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ്സ് അനുവദിയ്ക്കണമെന്ന് തൃശൂര്‍ ജില്ലാപഞ്ചായത്ത്

Update: 2022-03-03 01:04 GMT

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ പന്നിയങ്കര ആരംഭിയ്ക്കാന്‍ പോകുന്ന ടോള്‍ പിരിവില്‍ തദ്ദേശവാസികള്‍ക്ക് സൗജന്യപാസ്സ് അനുവദിയ്ക്കണമെന്നും പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള റോഡുപണി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പീച്ചി ഡിവിഷന്‍ മെമ്പര്‍ കെ.വി. സജുവാണ് പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എസ്.ജയ, ലത ചന്ദ്രന്‍, എ.വി. വല്ലഭന്‍, പി.എം. അഹമ്മദ് , സെക്രട്ടറി കെ.ജി. തിലകന്‍ എന്നിവര്‍ സംസാരിച്ചു.