യുക്രെയ്‌നില്‍ നിന്നു കണ്ണൂരില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി
കണ്ണൂര്‍: യുദ്ധം ഭൂമിയായ യുക്രെയ്‌നില്‍ നിന്നു കണ്ണൂരില്‍ തിരികെ എത്തിയ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സിറ്റി പോലിസിന്റെ സ്വീകരണം. യുക്രെയ്‌നില്‍ നിന്നും ഡല്‍ഹി വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് സ്വീകരണം നല്‍കിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. തിരികെ എത്തിയ ഇവരെ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ വീടുകളില്‍ എത്തിച്ചു.