റക്ഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം; യുദ്ധവിരുദ്ധ സംഗമം നടത്തി
ഫെയ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. ഫെയ്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി ആര്‍ ദേവന്‍ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു
കൊച്ചി: യുദ്ധങ്ങള്‍ വിനാശകരമാണെന്ന് പ്രഖ്യാപിച്ചും റഷ്യ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചും എറണാകുളത്ത് യുദ്ധവിരുദ്ധ സംഗമം നടത്തി.പ്രഫ. എം കെ സാനു വിന്റെ നേതൃത്വത്തിലുള്ള ഫെയ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്.
ഫെയ്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി ആര്‍ ദേവന്‍ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് മാനേജര്‍ ടിന്റു മോള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.