മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: ഹോളോബ്രിക്‌സ് സ്ഥാപനം നിയമാനുസരണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി
കോഴിക്കോട്: കോട്ടൂളി സിവില്‍ സ്‌റ്റേഷന്‍ റോഡില്‍ ചെമ്പ്ര പാലത്തിന് സമീപം പവര്‍ വോയ്‌സ് എന്ന ഹോളോബ്രിക്‌സ് സ്ഥാപനം നിയമാനുസരണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാകളക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. സ്ഥാപനത്തിന്റെ ശബ്ദമലിനീകരണത്തിനെതിരെ കോട്ടൂളി സ്വദേശികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്ഥാപനം പരിശോധിച്ച് നടപടിയെടുക്കാന്‍ കമ്മീഷന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സബ്കളക്ടര്‍ നടത്തിയ വിചാരണകളുടെയും സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.