താനൂര്‍: നന്നമ്പ്ര കുണ്ടൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും 43,000 രൂപയോളം വിലവരുന്ന മൂന്ന് ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ച സംഭവത്തില്‍ യുവാക്കളെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പ്രതികള്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം നടത്തിയത്. കുണ്ടൂര്‍ ജയറാംപടി സ്വദേശി തൊട്ടുങ്ങല്‍ മുഹമ്മദ് ഷിബില്‍ (20), കൊടിഞ്ഞി സ്വദേശി കരുവാട്ടില്‍ ആസിഫ് (24), കാക്കാട് സ്വദേശി വടക്കന്‍ ഷഫീഖ് റഹ്മാന്‍(19), കൊടിഞ്ഞി സ്വദേശി പൂക്കയില്‍ അഫ്‌സല്‍ (21)എന്നിവരെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് എസ്‌ഐ സലീഷ് സീനിയര്‍ സിപിഒ സലേഷ്, സിപിഒമാരായ സബറുദ്ധീന്‍, ജിനേഷ്, ലൂഷ്യസ്, പങ്കജ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. സമീപ പ്രദേങ്ങളിലെ സിസിടിവികള്‍ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികള്‍ മോഷ്ടിച്ച അടക്ക വില്‍പ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂര്‍ പോവാനും ഉപയോഗിച്ചതായും സമ്മതിച്ചതായി പോലിസ് പറഞ്ഞു.