സിഎച്ച് കെയര്‍ ഫൗണ്ടേഷന്‍ ഡയാലിസിസ് സെന്റര്‍: മുണ്ടത്തോട് മുഹമ്മദ് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രേഖകള്‍ കൈമാറി
താനൂര്‍: സിഎച്ച് കെയര്‍ ഫൗണ്ടേഷനു കീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് മുണ്ടത്തോട് മുഹമ്മദ് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രേഖകള്‍ കാട്ടിലങ്ങാടി എംടിക്യൂ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഏറ്റുവാങ്ങി.
കാട്ടിലങ്ങാടി എംടിക്യൂ കോളജിന് സമീപമാണ് 11.5 സെന്റ് ഭൂമി എംടിക്യൂ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മുണ്ടത്തോട് മുഹമ്മദ് തന്റെ ഭാര്യയുടെ ഓര്‍മ്മക്കായി ഡയാലിസിസ് സെന്റര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി സിഎച്ച് കെയര്‍ ഫൗണ്ടേഷന് സൗജന്യമായി നല്‍കിയത്.
ചടങ്ങില്‍ സിഎച്ച് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു,
സെക്രട്ടറി ടി വി കുഞ്ഞുട്ടി ട്രഷറര്‍ ബാബു കള്ളിയത്ത്, കെ എന്‍ മുത്തുക്കോയ തങ്ങള്‍, എം പി അഷ്‌റഫ്, ടി പി എം അബ്ദുല്‍ കരീം, അഡ്വ.കെ.പി.സൈതലവി, പി.പി.ഷംസുദ്ധീന്‍, അഡ്വ.പി.പി.റഊഫ്, എം.ടി.അബ്ദുല്‍ അസീസ്, ടി.വി.കുഞ്ഞന്‍ ബാവ ഹാജി, വി.കെ.ഖാദര്‍ ഹാജി, ഇ.പി.കുഞ്ഞാവ, എം.പി.ഹംസക്കോയ, എ.പി.മുഹമ്മദ് ഷരീഫ്, കൗണ്‍സിലര്‍ രാധികാ ശശികുമാര്‍, ടി.പി.ഖാലിദ് കുട്ടി, കെ.സലാം, റഷീദ് മോര്യ, ടി.വി.മുഹമ്മദ് ഇസ്മായില്‍, വി.പി.റഹീം, എ.പി.സൈതലവി, എം.സി.ബഷീര്‍, ജാഫര്‍ കരാട്, എം.ടി.ഫെമിന ടീച്ചര്‍, ടി.പി.ബഷീര്‍, ജമാല്‍ ഹംസ, എം.എം. സത്താര്‍, ടി.വി.റിയാസ്, ഷാഫി ചിറക്കല്‍, എം.കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
