മലിനീകരണം ഒഴിവാക്കാന്‍ വേണ്ടത് ജനകീയ ഇടപെടലുകള്‍: മന്ത്രി രാജന്‍

Update: 2022-02-12 13:52 GMT

തൃശൂര്‍: മലിനീകരണം ഒഴിവാക്കാന്‍ നിയമം മാത്രം പോരെന്നും ജനകീയ ഇടപെടലുകള്‍ ആവശ്യമാണെന്നും റവന്യൂ മന്ത്രി കെ രാജന്‍. പ്രകൃതിയെ ചൂഷണം ചെയ്യില്ലെന്ന് പ്രളയകാലത്ത് എടുത്ത പ്രതിജ്ഞകള്‍ മലയാളികള്‍ മറക്കുകയാണെന്നും അദ്ദേഹം. മാള, അന്നമനട, കുഴൂര്‍, കാടുകുറ്റി, പാറക്കടവ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വെണ്ണൂര്‍ത്തുറ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിനും പ്രയോജനം ലഭിക്കുന്ന വലിയ പദ്ധതിയാണ് വെണ്ണൂര്‍ത്തുറയെന്നത് പ്രധാന നേട്ടമാണ്.

ചടങ്ങില്‍ വെണ്ണൂര്‍ തുറ സമഗ്ര വികസന പദ്ധതി ഫലകത്തിന്റെ അനാച്ഛാദനവും പദ്ധതിയുടെ ഡിജിറ്റല്‍ മാപ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ.ശ്രീലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ.മാരായ അഡ്വ വി ആര്‍ സുനില്‍കുമാര്‍, ടി ജെ. സനീഷ്‌കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്.ജയ, എ.വി.വല്ലഭന്‍, പി.എം.അഹമ്മദ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഒ സി രവി, ലീന ഡേവിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.