വണ്ടൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കൂട്ടായ്മ രൂപികരിച്ചു

Update: 2022-02-08 11:54 GMT

വണ്ടൂര്‍: അസംഘടിത തൊഴിലാളികളായ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള അവഗണനയിലും വിവേചനത്തിലും പ്രതിഷേധിച്ച് വണ്ടൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ കൂട്ടായ്മ രൂപികരിച്ചു. വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ നടത്തുന്ന പക്ഷപാത സമീപനവും നിലവിലുള്ള വണ്ടൂര്‍ കോഡിനേഷന്‍ കമ്മറ്റിയുടെ അഴിമതിയിലും മുതലാളിത്ത അനുകൂല നിലപാടില്‍ മനം മടുത്തുമാണ് വണ്ടൂര്‍ ടൗണില്‍ നിലമ്പൂര്‍ റോഡിലെ ഓട്ടോ തൊഴിലാളികള്‍ കോഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നും രാജി വെച്ചു സ്വന്തമായി കമ്മിറ്റി രൂപീകരിച്ചത്.

പുതിയ ഭാരവാഹികളായി ബിനു മാട്ടുമ്മല്‍(പ്രസിഡണ്ട്), അഷ്‌റഫ് മഠത്തില്‍(സെക്രട്ടറി), അനു കാപ്പില്‍(ഖജാന്‍ജി), വഹാബ് കൊല്ലം തൊടിക, പത്മരാജന്‍ നടുവത്ത്(വൈസ് പ്രസിഡണ്ട്മാര്‍), സനൂപ് കെ, റനീസ് പി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ക്ഷേമനിധിയും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി ഇടപെടല്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.