കോഴിക്കോട്: സമരത്തില്‍ നിന്ന് പിന്മാറുന്നതായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. ചാര്‍ജ് വര്‍ധന അനിവാര്യമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വന്ന സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. ഗതാഗത മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ പറഞ്ഞു. ബസ് ഉടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.