മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെറുകര സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി(പ്രസിഡന്റ്), എന്‍ കെ അബ്ദുന്നാസിര്‍ മൗലവി(ജനറല്‍ സെക്രട്ടറി), മൗലാനാ എ നജീബ് മൗലവി(ഖജാഞ്ചി),
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പരപ്പനങ്ങാടി കെ എ സമദ് മൗലവി മണ്ണാര്‍മല ടി എം അലി മൗലവി പൊയിലൂര്‍(വൈസ് ചെയര്‍മാന്‍മാര്‍), ഇ എം അബൂബക്കര്‍ മൗലവി,പി അലി അക്ബര്‍ മൗലവി, ഇ കെ അബ്ദുല്‍ റഷീദ് മൗലവി(സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
ഡോക്ടര്‍ കെ കെ സുലൈമാന്‍,പി എസ് അബ്ബാസ്,സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹസ്സന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍, ഡോ. മുഹമ്മദ് നൂറാനി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായി സയ്യിദ് ഹസന്‍ സഖാഫ് തങ്ങളും (കൊടക്കല്‍) ജനറല്‍ സെക്രട്ടറിയായി ഇ പി അഷ്‌റഫ് ബാഖവിയും (കാളികാവ് ) ട്രഷറര്‍ ആയി മുഹമ്മദലി മൗലവിയും( കൂരാട്) തെരഞ്ഞെടുക്കപ്പെട്ടു.
സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി അധ്യക്ഷത വഹിച്ചു. മൗലാനാ നജീബ് മൗലവി,പി അലി അക്ബര്‍ മൗലവി ഉദരംപൊയില്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പരപ്പനങ്ങാടി, കെ എ സമദ് മൗലവി മണ്ണാര്‍മല, ടി എം അലി മൗലവി പൊയിലൂര്‍ എന്‍ കെ അബ്ദുല്‍ നാസര്‍ മൗലവി കടൂ പ്പുറം,ഇ കെ അബ്ദുല്‍ റഷീദ് മൗലവി നറുകര, സയ്യിദ് ഹസ്സന്‍ സഖാഫ് തങ്ങള്‍ നാദാപുരം,ഇ എം അബൂബക്കര്‍ മൗലവി ചെരക്കാപറമ്പ്, ഡോ. കെ.കെ സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
