മൂന്നാറില്‍ കാര്‍ മറിഞ്ഞ് അപകടം: ഗുരുവായൂര്‍ സ്വദേശി മരിച്ചു

Update: 2022-01-26 15:05 GMT

മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് കണ്ണനാണ് മരിച്ചത്. സൂര്യനെല്ലിയിലേക്കുള്ള വഴിയിലെ ലോക്ക്ഹാര്‍ട്ട് ഭാഗത്താണ് അപകടം. നിയന്ത്രണം വിട്ട കാര്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.