സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം: കാപ്പന്‍ കുടുംബ സംഗമം

Update: 2022-01-23 02:23 GMT

വേങ്ങര: അന്യായമായി യുപി പോലിസ് തുറങ്കല്‍ അടച്ച സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ ഇടപെടണമെന്ന് വേങ്ങര തറയട്ടാന്‍ എ കെ മാന്‍ ഷാന്‍ ഓഡിറ്റേറിയത്തില്‍ ചേര്‍ന്ന കുടുംബ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു.

യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വിനര്‍ ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മാരാത്ത് മുസ്തഫ മുഖ്യപ്രഭാക്ഷണം നിര്‍വഹിച്ചു. രായിന്‍ കുട്ടി ഹാജി, മുസ്തഫ ഉസ്താദ്, മജീദ് ഹാജി ബീരാന്‍ കുട്ടി, ഹമീദ് ബാവ, മുസ്തഫ ഫാളിലി, മുസ്തഫ വെട്ട് തോട്, ഉമ്മര്‍ ബാപ്പു, നാസര്‍ പറപ്പൂര്‍ ചടങ്ങില്‍ സംസാരിച്ചു.

Similar News