കൊവിഡ്: വ്യാജ പ്രചാരണം നടത്തിയാല്‍ രണ്ട് കോടി രൂപ വരെ പിഴ; കടുത്ത നടപടികളുമായി സൗദി

Update: 2022-01-21 18:57 GMT

റിയാദ്: കൊവിഡിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പങ്കുവെച്ചാല്‍ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചാല്‍ 20 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പിഴ ചുമത്തും. അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ നല്‍കും. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ചും നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

Similar News