ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം; പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Update: 2022-01-21 16:09 GMT

തഞ്ചാവൂര്‍: ഹോസ്റ്റല്‍ വാര്‍ഡന്റെ നിരന്തര പീഡനം സഹിക്കാനാവാതെ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വാര്‍ഡനെതിരെ ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലിസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ തിരുക്കാട്ടുപള്ളിയിലാണ് സംഭവം. ജനുവരി ഒമ്പതിനാണ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജനുവരി 19ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. തന്റെ മരണത്തിന് കാരണം ഹോസ്റ്റല്‍ വാര്‍ഡനാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയെ വാര്‍ഡന്‍ വീട്ടുജോലിക്ക് നിര്‍ബന്ധിച്ചെന്നും ക്രൂരത സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Similar News