അടിവാരം: വയനാട് ചുരത്തില്‍ എട്ടാം വിളവിനും ഒമ്പതാം വളവിനും ഇടയില്‍ വാഹനാപകടം. ലോറിയും ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ബൈക്ക് യാത്രക്കാരായ കൈതപ്പൊയില്‍ സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും, പോലിസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ചുരത്തില്‍ ഏറെ നേരെ ഗതാഗത തടസ്സം നേരിട്ടു.