തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Update: 2022-01-17 14:03 GMT

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലയില്‍ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

നാളെ മുതല്‍ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കുന്നതല്ല. ഉത്സവങ്ങള്‍, തിരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.