തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ് ഐയ്ക്ക് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി 12 മണിയോടുകൂടി വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലിസ് കസ്റ്റഡിയിലെടുത്തു. പെട്രോളിംഗിനിടയില്‍ തൊട്ടടുത്ത് മദ്യപിച്ചിരുന്ന സംഘത്തിലെ റോഷന്‍ എസ് ഐയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്.