അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ വികസന മുരടിപ്പ്: പെരിന്തല്‍മണ്ണ എംഎല്‍എ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Update: 2022-01-13 17:58 GMT

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ സമഗ്ര വികസനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണ എം എല്‍ എ കേരളാ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റിയുടെ പെരിന്തല്‍മണ്ണ സെന്റര്‍ ആരംഭിച്ചത് യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കാലത്താണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം ഒട്ടേറെ പ്രതിസന്ധികളില്‍ വീര്‍പ്പ് മുട്ടുകയാണ്. ഇപ്പോള്‍ നിരവധി വികസന സാധ്യതയുള്ള ഈ കലാലയം ഇപ്പോള്‍ വികസന മുരടിപ്പിലാണ്. സെന്ററിന്റെ ഏക്കര്‍ കണക്കിന് ഭൂമി ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു. പുതിയ കോഴ്‌സുകള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നാട്ടിലെ കുട്ടികള്‍ക്ക് ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നുമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ നജീബ് കാന്തപുരം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയത്.

രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും, പെരിന്തല്‍മണ്ണയുടെ വിദ്യാഭ്യാസ കുതിപ്പിന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയെ കൂടി കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ടെന്നും എം എല്‍ എ പറഞ്ഞു.

Similar News