തിരൂര്‍: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍എസ്എസ് ഭീകരര്‍ അതി ദാരുണമായി കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ശനിയാഴ്ച വൈകീട്ട് നാലിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ പരിസരത്ത് നടക്കും.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരള ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ല, എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി അഡ്വ. കെ സി നസീര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സമീറ നാസര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് ചാപ്പനങ്ങാടി, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷുഹൈബ് ഒഴൂര്‍, എസ്ഡിടിയു ജില്ലാ സെക്രട്ടറി ഷംസുദ്ധീന്‍ പുത്തനത്താണി, പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് വളാഞ്ചേരി എന്നിവര്‍ പങ്കെടുക്കും.