നാദാപുരം: മരുന്ന് വാങ്ങാന്‍ വീട്ടില്‍നിന്ന് പോയ ആളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കക്കംവെള്ളി മുള്ളന്‍കാട്ടില്‍ താമസിക്കുന്ന ചന്ദന്റെവിട കേളപ്പന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെ വടകരയിലാണ് സംഭവം. ബന്ധുക്കള്‍ തിരയുന്നതിനിടെ വടകരയില്‍ ഒരാള്‍ ട്രെയിനിടിച്ച് മരിച്ചതായി അറിഞ്ഞു. പിന്നീട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഭാര്യ: രാധ. മക്കള്‍: രജീഷ്, രജിന, രജീഷ. മരുമക്കള്‍: റിനീഷ് (കൈനാട്ടി), ലിഖേഷ് (പട്ടാണി), ജാന്‍സി.