നാട്ടിലെ ജനക്കൂട്ടം നിയന്ത്രിക്കാതെ പ്രവാസികളോട് ക്വോറന്റൈന്‍ ആവശ്യപ്പെടുന്നത് ദ്രോഹിക്കാനെന്ന്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ 3 തവണ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ പോലും 7 ദിവസം ക്വോറന്റെനില്‍ ഇരിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പ്രവാസികളെ ദ്രോഹിക്കാനെന്ന ആക്ഷേപം ഉയരുന്നു.

Update: 2022-01-08 17:27 GMT

കബീര്‍ എടവണ്ണ

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ 3 തവണ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ പോലും 7 ദിവസം ക്വോറന്റെനില്‍ ഇരിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പ്രവാസികളെ ദ്രോഹിക്കാനെന്ന ആക്ഷേപം ഉയരുന്നു. ലോകത്തില്‍ ലഭ്യമായ ഏറ്റവും നിലവാരമുള്ള കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുത്ത് വരുന്ന പ്രവാസികള്‍ വിലപ്പെട്ട ഏഴ് ദിവസം വീട്ടിനകത്ത് തന്നെ ഇരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. അതേ സമയം എടപ്പാള്‍ ഫ്‌ളൈഓവര്‍ ഉല്‍ഘാടനത്തിന് ആയിര കണക്കിന് പേര്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയുമുള്ള തിക്കുംതിരക്കും നിയന്ത്രിക്കാതെ പ്രവാസികളെ മാത്രം നിയന്ത്രിക്കുന്നത് കൊണ്ട് രോഗ വ്യാപനം ഒരിക്കലും തടയാന്‍ കഴിയില്ല. അധികൃതരുടെ ഇരട്ടത്താപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഭാഗത്ത് ജനങ്ങളെ കൂട്ടി ഒരു രോഗം വ്യാപകമായി പടരുന്ന രൂപത്തില്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏതാനും ദിവസത്തേക്ക് നാട്ടിലെത്തുന്ന പ്രവാസികളെ വീടുകളില്‍ അടച്ചിടുന്നതിനെയാണ് പ്രവാസികള്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. അതേ സമയം കോവിഡ് പോസിറ്റീവ് ആയാല്‍ എത്ര ദിവസം വേണമെങ്കിലും സ്വന്തം വീടുകളില്‍ കഴിയാന്‍ പ്രവാസികള്‍ തയ്യാറുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പും പിന്നീട് പുറപ്പെടുന്ന വിമാനത്താവളത്തിലും ഇറങ്ങുന്ന വിമാനത്താവളത്തിലും അടക്കം 3 പരിശോധന നടത്തിയിട്ട് നെഗറ്റീവ് ആണങ്കില്‍ പോലും 7 ദിവസം വീട്ടിലിരിക്കണം എന്നതാണ് പുതിയ നിയമം.

Tags:    

Similar News