പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്‌നേഹ സന്ദേശവും വൈജ്ഞാനിക ദൗത്യവും സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ഫോജ്‌ന നടത്തുന്ന തവാസുല്‍ ജാമിഅഃ കാംപയിന് തുടക്കമായി. ജനുവരി 28,29,30 തിയ്യതികളില്‍ നടക്കുന്ന ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, മമ്മു ഹാജി പെരിങ്ങത്തൂര്‍, അബൂബക്കര്‍ പാണ്ടിക്കടവത്ത്, സക്കീര്‍ അയിലക്കാട്, സകരിയ്യ ഫൈസി, മൂസ ഫൈസി തിരൂര്‍ക്കാട്, രിയാസുദ്ധീന്‍ കൊപ്പം, മുഹമ്മദലി ഫൈസി മോളൂര്‍, സൈതലവി കോയ തങ്ങള്‍ കാടാമ്പുഴ, ടി.എച്ച് ദാരിമി, സിദ്ധീഖ് ഫൈസി വെന്നിയൂര്‍ പങ്കെടുത്തു.