മേക്കന്നോളി ക്ഷേത്രത്തിലെ തീപിടിത്തം; ചുറ്റു വിളക്കില്‍ നിന്ന് തീ പടര്‍ന്നതെന്ന് നിഗമനം
പയ്യോളി: ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം മേക്കന്നോളി ക്ഷേത്രത്തിനു തീപിടിച്ചത് ചുറ്റുവിളക്കില്‍ തീ പടര്‍ന്നതാവാമെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് 8 മണിയോടെ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആളാണ് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനേ തുടര്‍ന്ന് വടകര,കൊയിലാണ്ടി,പേരാമ്പ്ര സ്‌റ്റേഷനുകളില്‍ നിന്നും മൂന്നോളം യൂനിറ്റ് അഗ്‌നിശമനസേനയാണ് തീയണച്ചത്. ഫയര്‌ഫോഴ്‌സിസിന്റെയും പോലിസിന്റെയും സമയോചിതമായ ഇടപെടലിന്റെ ഭാഗമായാണ് തീ നിയന്ത്രണ വിധേയമായത്.
ഏറെ വര്‍ഷം പഴക്കമുള്ള മേക്കന്നോളി പരദേവത ക്ഷേത്രമാണ് അഗ്‌നിക്കിരയായത്. നിത്യപൂജയില്ലാത്ത ക്ഷേത്രത്തില്‍ ചുറ്റു വിളക്ക് തെളിയിക്കാറുണ്ട്. ഇതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ വടക്കേ മൂലയില്‍നിന്നാണ് തീ പടരുന്നതായി കാണുന്നത്. മേല്‍ക്കൂര ഭാഗികമായി കത്തി. ശ്രീകോവിലിനു കേടുപാടുകള്‍ ഇല്ല.