ദുബയില്‍ നാഷണല്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നു.

യുഎഇയുടെ അമ്പതാം ദേശീയ ദിനത്തിനോടനുബന്ധിച്ച് കര്‍ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് (കെഎസ്എസ്‌സി) നാഷണല്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നു

Update: 2021-12-18 13:11 GMT

ദുബയ്: യുഎഇയുടെ അമ്പതാം ദേശീയ ദിനത്തിനോടനുബന്ധിച്ച് കര്‍ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് (കെഎസ്എസ്‌സി) നാഷണല്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നു. ദുബയ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ഫുട്‌ബോള്‍ ലീഗില്‍ പ്രവാസികളായ ഇന്ത്യയുടെ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. സേവന്‍സ് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരം ദുബയ് അല്‍ അവീറില്‍ ഉള്ള ശബാബ് അല്‍ അഹ്‌ലി സ്‌റ്റേഡിയത്തില്‍ ആണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559975422 ബന്ധപ്പെടുക.

Tags: