തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു

Update: 2021-12-08 09:39 GMT

മസ്‌കത്ത്: തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹമ്മദിന്റെ മകന്‍ നിസാം അഹമ്മദ് (50) ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരണപെട്ടു.

മസ്‌കത്ത് ഗാലയില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റിഎസ് എന്ന സ്ഥാപനത്തില്‍ ജോലി അനുഷ്ഠിച്ചു വരികയായിരുന്ന നിസാം അഹമ്മദ് മസ്‌കത്തിലെ ദാര്‍സൈത്തിലാണ് താമസിക്കുന്നത്.

ഭാര്യ: ഷബാന. മക്കള്‍: അഫ്‌റാസ് (ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി), അംറ. സഹോദരങ്ങള്‍: വസീര്‍ (ദുബായ്), സാബിറ, സക്കീര്‍ (ഖത്തര്‍), സറീന, സബീന, തമീം (ദുബായ്).

ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.