സ്‌കൂട്ടറില്‍ മദ്യം വില്‍പ്പന നടത്തിയയാളെ പിടികൂടി

Update: 2021-12-02 15:30 GMT

മാള: മാള എക്‌സൈസ് പ്രിവെന്റീവ് ഓഫിസര്‍ സി എ സാബുവിന്റെ നേതൃത്വത്തില്‍ പുത്തന്‍ചിറ കിഴക്കും മുറി ദേശത്ത് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക്കല്‍ സ്‌കൂട്ടറില്‍ മദ്യം കൊണ്ട് നടന്നു ആവശ്യക്കാര്‍ക്ക് പെഗ് റേറ്റിന് വിറ്റുവന്നിരുന്ന പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പുത്തന്‍ചിറ കിഴക്കും മുറിദേശത്ത് പഴയാറ്റില്‍ ജെയിംസ് (61) എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യ വില്പന നടത്തി കൊണ്ടിരിക്കുന്ന സമയത്ത് രണ്ട് ലിറ്റര്‍ മദ്യവും വില്‍പന നടത്തിയ ഇനത്തില്‍ ലഭിച്ച 600 രൂപയും മദ്യം കടത്താനുപയോഗിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ അടക്കമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തത്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ജെയിംസ് എന്നയാള്‍ മുന്‍പും മദ്യ വില്‍പന കേസിന് റിമാന്റ് ചെയ്തിട്ടുള്ള വ്യക്തിയാണ് പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ പി കെ സുനില്‍, സി കെ ദേവദാസ്, കെ ജി സന്തോഷ് ബാബു, കെ വി എല്‍ദോ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഐ വി സാബു, ടി രാജേഷ് എന്നിവരും ഉണ്ടായിരുന്നു.