മാള: പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭര്‍ത്താവും ചേര്‍ന്ന് ദലിതനെ മര്‍ദ്ധിച്ചതായി പരാതി. പൂപ്പത്തി പറമാട്ട് വീട്ടില്‍ കണ്ണന്റെ മകന്‍ സുബ്രന്‍ (62) മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചക്ക് മടത്തുംപടിയില്‍ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലാണ് സംഭവം. ഗ്രാമപ്പഞ്ചായത്ത് വിളിച്ച യോഗത്തില്‍ സംശയനിവാരണത്തിനുള്ള സമയത്ത് സുബ്രന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസിന്റെ ഭര്‍ത്താവ് തോമസ് ക്ഷുഭിതനായി സുബ്രന്റെ കഴുത്തിന് പിടിച്ച് മര്‍ദിച്ചതായി പറയുന്നു. തുടര്‍ന്ന് പ്രസിഡന്റും മര്‍ദിച്ചതായും പരാതിയുണ്ട്. കൂടാതെ ദലിതനായ സുബ്രനെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.