ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ സിറ്റിങ് നടത്തി

Update: 2021-11-30 17:43 GMT

തൃശൂര്‍: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായിട്ടുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ സിറ്റിങ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ (രാമനിലയം) നടന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 50 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. നേരത്തെ നിവേദനങ്ങള്‍ നല്‍കിയവര്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ നല്‍കി. ക്രിസ്ത്യന്‍ മിഷനറീസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള പ്രവേശനത്തിന് കമ്മ്യുണിറ്റി ക്വാട്ട വര്‍ധിപ്പിക്കണമെന്ന് സിറ്റിങ്ങില്‍ ആവശ്യമുയര്‍ന്നു. വിവിധ സഭകളെയും രൂപതകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 23 പേര്‍ സിറ്റിങ്ങില്‍ ഹാജരായി.