ഇന്ധനവില: കേന്ദ്രസര്‍ക്കാരിന്റെ ചെപ്പടി വിദ്യ വിലപ്പോവില്ലെന്ന് എസ്ഡിടിയു
വടകര: ഒരു മാസത്തിനുള്ളില്‍ 30 രൂപയിലധികം ഇന്ധന വിലവര്‍ദ്ധിപ്പിച്ച് ജനരോക്ഷം ഭയന്ന് 5 രൂപ കുറച്ചു കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചെപ്പടി വിദ്യ വിലപ്പോവില്ലെന്ന് എസ്ഡിടിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ കമ്മന. എസ്ഡിടിയു വടകര ഏരിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ സംഗമത്തില്‍ പുതിയ വടകര ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. സിദ്ധീക്ക് പുത്തൂര്‍ സംസാരിച്ചു.
വടകര ഏരിയാ കമ്മിറ്റി ഭാരവാഹികളായി സവാദ് വടകര( പ്രസിഡന്റ്), സെക്കീര്‍ പിഎസ്(സെക്രട്ടറി), സോബിന്‍സ് ജോസഫ്(ഖജാഞ്ചി), റൗഫ് ചോറോട് (കോഡിനേറ്റര്‍), അഷറഫ് വി എം ചോമ്പാല, ബഷീര്‍(ജോയിന്റ് സെക്രട്ടറിമാര്‍), മന്‍ഷുദ് ഇ സി, ഉനൈസ് ഒഞ്ചിയം, റിയാസ് എം, ജലീല്‍ കാര്‍ത്തികപ്പള്ളി, ശാക്കിര്‍ അഴിയൂര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.