ഇറാഖിന്റെ വേദനകള്‍ പറയുന്ന കഥകള്‍ മലയാളത്തിലേക്ക്

ഇറാഖിന്റ സമകാലിക സംഭവങ്ങളും വേദനകളും പറയുന്ന വഫാ അബ്ദു റസാഖിന്റെ സമാഹാരങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത കഥകള്‍ മലയാളത്തില്‍ നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാവ് എന്ന പേരില്‍ ഷാര്‍ജ പുസ്തകമേളയില്‍ പുറത്തിറങ്ങി. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയി രിക്കുന്നത

Update: 2021-11-05 10:11 GMT

ഷാര്‍ജ: ഇറാഖിന്റ സമകാലിക സംഭവങ്ങളും വേദനകളും പറയുന്ന വഫാ അബ്ദു റസാഖിന്റെ സമാഹാരങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത കഥകള്‍ മലയാളത്തില്‍ നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാവ് എന്ന പേരില്‍ ഷാര്‍ജ പുസ്തകമേളയില്‍ പുറത്തിറങ്ങി. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയി രിക്കുന്നത്.ഇറാഖിലെ പ്രശസ്ത കവിയും കഥാകാരിയും നോവലിസ്റ്റുമായ വഫാ അബ്ദുറസാഖിന്റെ തെരെഞ്ഞെടുത്ത കഥകളുടെ മലയാള വിവര്‍ത്തനമാണ് നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാവ്. മലപ്പുറം ജില്ലയിലെ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.എ ഐ അബ്ദുല്‍ മജീദ് ആണ് ഇറാഖി കഥകളുടെ മലയാള വിവര്‍ത്തനം തയ്യാറാക്കിയിരുക്കുന്നത്.അറബി ,മലയാളം ഭാഷകളില്‍ പതിനാലു പുസ്തകങ്ങള്‍ പുറത്തിറക്കിയ ഡോ. എ ഐ അബ്ദുല്‍ മജീദ് യമന്‍ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 'ഖാത്ത് ചവക്കുന്ന തെരുവുകള്‍' എന്ന പേരില്‍ കഴിഞ്ഞ ഷാര്‍ജ പുസ്തകമേളയില്‍ പുറത്തിറങ്ങി.

അന്‍സാര്‍ റീസേര്‍ച്ച് സെന്ററില്‍ ഗവേഷക ഗൈഡ് കൂടിയാണ് അദ്ദേഹം.നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കുകയും അന്താരാഷ്ട്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖിലും യു കെ യിലും സാഹിത്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വഫാ അബ്ദുറസാഖിന്റെ രചനകള്‍ ആദ്യമായിട്ടാണ് മലയാളത്തില്‍ വെളിച്ചം കാണുന്നത്.

ജനപ്രിയസാഹിത്യങ്ങളില്‍ ഒരു പോലെ ഇടപെടാന്‍ കഴിയുന്നുവെന്നതാണ് വഫയെ അറബ് ലോകത്ത് വേറിട്ടുനിര്‍ത്തുന്നത്.

ജീവകാരുണ്യ സാമൂഹികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് വഫാ. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മികച്ച വനിതകള്‍ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. അറബി സാഹിത്യ ഭാഷയില്‍ പതിനാലും ഇറാഖി സംസാര ഭാഷയില്‍ പതിനൊന്നും കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Similar News