കോഴിക്കോട്: വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും കൊവിഡ് പ്രതിരോധ ഉപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസര്‍, മാസ്‌ക്, ഹാന്‍ഡ് വാഷ് എന്നിവ അടങ്ങിയ കിറ്റിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. പി.ഇ.സി കണ്‍വീനര്‍ അബ്ദുള്‍ ബാരി മാസ്റ്റര്‍ കിറ്റ് ഏറ്റുവാങ്ങി.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍, സെക്രട്ടറി മുഹമ്മദ് ലുഖ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.