അശാസ്ത്രീയ ട്രാഫിക് പരിഷ്‌ക്കരണത്തിനെതിരേ പ്രതിഷേധിച്ചു

Update: 2021-09-11 02:20 GMT

പെരിന്തല്‍മണ്ണ: നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌ക്കരണത്തിനെതിരെ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ആശുപത്രികളിലക്ക് എത്തുന്ന പാവപ്പെട്ട രോഗികള്‍, വിദ്യാര്‍ത്ഥികള്‍ , വ്യാപാരികള്‍, ജീവനക്കാര്‍, സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനസമുഹവും പുതിയ പരിഷ്‌ക്കാരം കാരണം യാത്രാദുരിതമനുഭവിക്കുകയാണ്. അശാസ്ത്രീയമായ ഈ പരിഷ്‌ക്കാരം ഉടന്‍ പിന്‍വലിച്ച് സംഘടന സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചില്ലെങ്കില്‍ മറ്റു സംഘടനകളുമായി സഹകരിച്ചു കൊണ്ട് ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമ നടപടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും അറിയിച്ചു.

പ്രതിഷേധയോഗം പ്രസിഡന്റ് ചമയം ബാപ്പു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്, സി പി മുഹമ്മദ് ഇക്ബാല്‍, യൂസഫ് രാമപുരം, ലിയാക്കത്തലി ഖാന്‍, പി പി സൈതലവി, വാര്യര്‍ എസ് ദാസ്, കെ പി ഉമ്മര്‍, ലത്തീഫ് ടാലന്റ് ,ഹരീസ് ഇന്ത്യന്‍, ഷൈജല്‍, ഗഫൂര്‍ വള്ളുരാന്‍, കെ എം അച്ച്യുതന്‍, ഫസല്‍ മലബാര്‍, കാജ മുഹിയുദ്ധീന്‍ ഷമീം എന്നിവര്‍ പ്രസംഗിച്ചു.

Similar News