മാപ്പിളകലാ അക്കാദമി പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

Update: 2021-09-06 10:24 GMT

മലപ്പുറം: സാംസ്‌കാരിക വകുപ്പിന് കീഴിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിളസാഹിത്യം, മാപ്പിളകലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്.

ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ പ്രസാധകര്‍ക്കോ പുരസ്‌കാരത്തിനായി പുസ്തകങ്ങള്‍ അയക്കാം. മൂന്നുകോപ്പികള്‍ അയക്കണം.

അവസാന തിയ്യതി ഒക്ടോബര്‍ 15. വിലാസം സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി പി.ഒ, മലപ്പുറം 673638. അവാര്‍ഡ് തുകയും സാക്ഷ്യപത്രവും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 2021 ലെ വൈദ്യര്‍ മഹോത്സവത്തില്‍ സമ്മാനിക്കും. ഫോണ്‍: 0483 2711432.

Similar News