വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: ബാണാസുര ഡാമിന്റെ റിസര്‍വോയര്‍ ഭാഗത്ത് വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താംമൈല്‍ ബൈബിള്‍ ലാന്റ് പാറയില്‍ പൈലിയുടെയും സുമയുടെയും മകന്‍ ഡെനില്‍ ജോസ് പോള്‍(17) ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. പോലിസ്, ഫയര്‍ഫോര്‍സ്, പിണങ്ങോട് ബ്രെയ്‌വ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍രക്ഷാ സമിതി, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. പിണങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഡെനില്‍. സഹോദരന്‍: റെനോ. പടിഞ്ഞാറത്തറ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.